ജോജുവിന്റെ ‘ആരോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജോജു ജോര്‍ജ്ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘ആരോ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുള്‍ കരീം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കല്‍ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്.
സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

