‘ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് അപമാനകരം’; നോക്കുകൂലി വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി

sivan kutty

തിരുവനന്തപുരം: നോക്കുകൂലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് അപമാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തില്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളുടെ ലേബര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കുമെന്നും, തൊഴിലുടമക്കെതിരെ അക്രമം നടത്തിയാല്‍ അവരെ പോലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. നോക്കുകൂലി എന്ന വാക്ക് ഉയരാതിരിക്കാന്‍ തൊഴില്‍ വകുപ്പും ക്ഷേമനിധി ബോര്‍ഡും നോക്കുകൂലി വിരുദ്ധ അവബോധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് 17 പരാതികളാണ് ലേബര്‍ കമ്മീഷണര്‍ക്ക് മുമ്പാകെ ലഭിച്ചത്. ചുമടുമായി ബന്ധപ്പെട്ട് 6 പണിമുടക്കുകളുണ്ടായെന്നും മന്ത്രി പ്രസ്താവിച്ചു.