സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ. അഹാന സംവിധാനം ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബം ‘തോന്നല്’ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍. ഒരു സ്റ്റാര്‍ ഹോട്ടലില്‍ അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകള്‍ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിന്റെ പ്രമേയം.
‘ആറു മാസം മുന്‍പാണ് ഇതൊരു ചെറിയ വിത്തായി എന്റെ തലയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ അതിന് സ്‌നേഹവും സംരക്ഷണവും പരിപാലനവും നല്‍കി അത് ജീവിതമായി മാറുന്നത് കണ്ടു. അതിനാല്‍ ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്ന് വിളിക്കാം. ഞാന്‍ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇത് യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ചത്’, എന്നാണ് അഹാന തന്റെ ആല്‍ബത്തെ കുറിച്ച് പറഞ്ഞത്.
നിമിഷ് രവി ഛായാഗഹണവും, മിഥുന്‍ മുരളി എഡിറ്റിംഗും അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിച്ചിരിക്കുന്നു. ”ഏറെ ഏറെ തോന്നല്..” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഷര്‍ഫു ആണ് എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയും, ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ആണ്.

