പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുടവട്ടൂര്‍ സ്വദേശി ജവാന്‍ വൈശാഖിന്റെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം.

വൈശാഖിന്റെ വീട് സന്ദര്‍ശിക്കവെയാണ് കുടുബത്തിന്റെ 27 ലക്ഷം രൂപയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചത്. സഹോദരി ശില്‍പ്പക്ക് ജോലി നല്‍കാനുള്ള നടപടിയും അതിവേഗം പൂര്‍ത്തിയാക്കും. കുടുംബത്തിന് തുടര്‍ന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂഞ്ചില്‍ സേവന കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദി ആക്രമണത്തില്‍ മലയാളി ജവാന്‍ വൈശാഖ് വീരമൃത്യു വരിച്ചത്.