(ഇന്ത്യ: 110-7(20). ന്യൂസിലന്‍ഡ്.111/2)
കപ്പ് സ്വപ്‌നം കണ്ട ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് ദയനീയമായി കീഴടങ്ങി ഇന്ത്യ. എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം ഇന്ത്യക്ക് മേല്‍ കിവികള്‍ നേടി. ഇന്നലത്തെ തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യത മങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഏഴ് വിക്കറ്റിന് 110 റണ്‍സിലേക്ക് ചുരുങ്ങിയപ്പോള്‍ തന്നെ ന്യൂസിലാന്‍ഡ് വിജയമുറപ്പിച്ചു.
വണ്‍ ഡൗണായി ക്രീസിലെത്തിയ രോഹിത് ശര്‍മ്മ ഓപ്പണര്‍ രാഹുലിനൊപ്പം രണ്ടാം വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടിം സോധിയുടെ പന്ത് സിക്സര്‍ അടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ മിച്ചലിന് ക്യാച്ച് നല്‍കി. 16 പന്ത് നേരിട്ട രാഹുല്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 18 റണ്‍സ് എടുത്തു. രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 35. രോഹിത് ശര്‍മ്മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 14 പന്തില്‍ 14 റണ്‍സുമായി മടങ്ങി. രോഹിതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പുറത്തായി.
ഇതോടെ ഇന്ത്യയുടെ സെമി പ്രവേശന പ്രതീക്ഷ തുലാസിലായി. ന്യൂസിലാന്‍ഡിനായി മാര്‍ട്ടിന്‍ ഗപ്റ്റില്‍(20) ഡാരിയേല്‍ മിച്ചല്‍(49), കെയിന്‍ വില്യംസണ്‍(33) എന്നിവര്‍ തിളങ്ങി.

