വനപാലകര്‍ക്ക് എട്ട് മണിക്കൂര്‍ ഡ്യൂട്ടി സര്‍ക്കാരിന്റെ പരിഗണനയില്‍; മന്ത്രി എ കെ ശശീന്ദ്രന്‍

പാലാക്കാട്: വനപാലകര്‍ക്ക് എട്ട് മണിക്കൂര്‍ ഡ്യൂട്ടി ആക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫോറസ്റ്റ് സേറ്റ്ഷനുകളുടെ എണ്ണം കൂട്ടുകയും ഇതിന് പുറമെ ശാസ്ത്രീയ രീതിയില്‍ വനപാലകര്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. സമ്മേളനത്തില്‍ വിരമിച്ച വനപാലകര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.

വി കെ ശ്രീകണ്‍ഠന്‍ എംപി മുഖ്യാതിഥിയായി എത്തിയ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എംഎസ് ബിനുകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം മനോഹരന്‍,പി വിനോദ്, ഇ ബി ഷാജുമോന്‍, കെ എ സേതുമാധവന്‍, എം ശ്രീനിവാസന്‍, ജി പി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളvം ഞായറാഴ്ച സമാപിക്കും.