മുംബൈ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്യന്‍ ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.
ജയിലില്‍ വെച്ച് പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിയുകയും അവര്‍ക്ക് തന്നാല്‍ കഴിയുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യന് ജാമ്യം അനുവദിച്ചത് ബോംബൈ ഹൈക്കോടതിയാണ്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു.
നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 2 നാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന് പുറമെ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര്‍ അറസ്റ്റിലായി.

