ചെന്നൈ: തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലും പ്രിയപ്പെട്ടവനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ജനങ്ങളെ ഞെട്ടിച്ച് കൊണ്ട് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ചെന്നൈയിലെ സിറ്റി ബസില്‍ സ്റ്റാലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. യാത്രക്കാര്‍ അപ്രതീക്ഷിതമായി എത്തിയ മുഖ്യമന്ത്രിയെ കണ്ട് അമ്പരന്നു. മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനം സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുന്നു.ശനിയാഴ്ചയായിരുന്നു ഈ സംഭവം നടന്നത്. സംസ്ഥാനത്ത് നടക്കുന്ന മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രിയാണ് കണ്ണഗി നഗറില്‍ നിന്ന് ബസ്സില്‍ കയറിയത്.
അധികാരത്തിയ ഉടന്‍ തന്നെയാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി മുഖ്യമന്ത്രി പ്രഖ്യപിച്ചത്. ഈ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിക്കുകയും ബസ്സിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്‌തെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ മുഖ്യമന്ത്രിയുടെ വണ്ടിയില്‍ നിന്ന് ഇ
റങ്ങി റോഡ് മുറിച്ചുകടന്ന് മറുവശത്തുള്ള ബസില്‍ കയറുന്നതും കാണാം.
യാത്രക്കാര്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതും ചില സ്ത്രീകള്‍ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവരില്‍ ചിലരോട് അദ്ദേഹം സംസാരിക്കുന്നതും കാണാം.

