മയക്കുമരുന്ന് കേസ്; നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിനെ തുടര്‍ന്ന് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. പരിശോധന നടത്തുന്നത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ്. ഷാരൂഖാന്റെ വീടിന് പുറമെ നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.

ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ട്പിന്നാലെയാണ് ഷാരൂഖ് ഖാന്റെ വസതിയില്‍
ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്.

അതേസമയം, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ ഉണ്ട്. ആര്യന്‍ നടി അനന്യ പാണ്ഡെക്ക് അയച്ച് മെസേജുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം.കേസില്‍ നടി നിര്‍ണ്ണായക കണ്ണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.