ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ ആപ്പിള്‍ എന്നും മുന്നില്‍ തന്നെയാണ്. ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പോളിഷിംഗ് ക്ലോത്തും വിലയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല.
ഈ തുണി ഐഫോണ്‍, ഐമാക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നതാണ്. ആപ്പിളിന്റെ സിഗ്നേച്ചര്‍ ലോഗോ പതിപ്പിച്ചിരിക്കുന്ന ഇതിന് 1,900 രൂയാണ് ഈ തുണിയുടെ വില. ആപ്പിളിന്റെ ഉപകരണങ്ങള്‍ സുരക്ഷിതമായി വൃത്തിയാക്കാന്‍ ഈ തുണിക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്.
അതേസമയം, ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നത്തിന്റെ വിലയെ ട്രോളുകയാണ് ഉപഭോക്താക്കള്‍.ആപ്പിളിന്റെ മാക്ക് ബുക്കിന്റെ വില കേട്ട് കണ്ണ് നിറയുമ്പോള്‍ തുടയ്ക്കാനായി തുണിയും ആപ്പിള്‍ പുറത്തിറക്കിയെന്നാണ് ഒരു കമന്റ്.എന്നാല്‍ ഈ തുണി 1,900 രൂപയ്ക്ക് വില്‍ക്കാന്‍ മാത്രം ധൈര്യം ആപ്പിളിന് വന്നോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.ട്വിറ്ററിലാണ് ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നത്തിനെ ട്രോളുന്നത്.

