ഓസ്‌കാര്‍ നോമിനേഷനുള്ള ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിങ് ആരംഭിച്ചു. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍
തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും ശ്രദ്ധേയം കുഞ്ചാക്കോ ബോബന്റെ നായാട്ട് മത്സരിക്കുന്നുതാണ്.
പതിനഞ്ചോളം വിധികര്‍ത്താക്കള്‍ അടങ്ങിയ പാനലാണ്, കൊല്‍ക്കത്തയിലെ ഭവാനിപുരില്‍ വച്ച് ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചലച്ചിത്രത്തെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ വിവിധഭാഷകളില്‍ നിന്നായി
പതിനാലോളം സിനിമകളാണ് പട്ടികയില്‍ ഉള്ളത്.
94-ാമത് ഓസ്‌കര്‍ പുരസ്‌കാരമാണ് അടുത്ത മാര്‍ച്ച് 27 ന് നടക്കുന്നത്. ഇതിന് മുന്നോടിയായി ഫെബ്രുവരിയില്‍ ഓസ്‌കര്‍ നോമിനേഷന്‍സ് പ്രഖ്യാപിക്കും.
ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനം ചെയ്ത് സിനിമയാണ് നായാട്ട്.
യോഗി ബാബുവിന്റെ തമിഴ് ചിത്രം മണ്ടേല, ചെല്ലോ ഷോ എന്ന ഗുജറാത്തി സിനിമ,സ്വാതന്ത്ര്യസമര സേനാനിയായ ഉദ്ദം സിംഗിന്റെ ജീവിതം പറഞ്ഞ സര്‍ദാര്‍ ഉദ്ദം വിദ്യാ ബാലന്‍ അഭിനയിച്ചു ഫലിപ്പിച്ച ഷേര്‍ണി എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് സിനിമകള്‍.

