കേരളത്തിനു തിരിച്ചടി; തമിഴ്നാട് നല്‍കിയ റൂള്‍ കര്‍വിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: കേരളത്തിന്റെ എതിര്‍പ്പു മറികടന്നു തമിഴ്നാട് നല്‍കിയ റൂള്‍ കര്‍വ് കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. വര്‍ഷത്തില്‍ 2 തവണ പരമാവധി ജലനിരപ്പ് ആയ 142 അടിയില്‍ വെള്ളം സംഭരിക്കാന്‍ തമിഴ്നാടിന് അനുമതിയുണ്ടാകും.

പ്രളയം നിയന്ത്രിക്കാന്‍ ഡാമുകളില്‍ ഓരോ 10 ദിവസവും നിലനിര്‍ത്താന്‍ കഴിയുന്ന ജലനിരപ്പാണു റൂള്‍ കര്‍വ്. ഈ പരിധി കവിഞ്ഞാല്‍ ഡാം തുറക്കേണ്ടി വരും. ജൂണ്‍ 10നു 136 അടിയില്‍ തുടങ്ങി നവംബര്‍ 30നു 142 അടിയിലുമാണു റൂള്‍ കര്‍വ് നിശ്ചയിച്ചിരിക്കുന്നത്.