ചൈനയുടെ നിര്‍ദേശം; രാജ്യത്തു നിന്നും ഖുര്‍ആന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

ബെയ്ജിങ്: ചൈനയില്‍ ഖുര്‍ആന്‍ മജീദ് ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍. ചൈനീസ് അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് ആപ്പിളിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുര്‍ആന്‍ ആപ്പ് ആണ് ഖുര്‍ആന്‍ മജീദ് ആപ്പ്.

എന്നാല്‍, ആപ്പ് നീക്കിയതിനെക്കുറിച്ച് ആപ്പിളും ചൈനീസ് അധികൃതരും പ്രതികരിച്ചിട്ടില്ല. ആപ്പിളിന്റെ ഏറ്റവും വലിയ വിപണി ചൈനയിലാണ്. ഇസ്‌ലാം ഔദ്യോഗിക മതമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചതാണ്.

അതേസമയം, ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്ന് ചൈനക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.