കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. പൂഞ്ച്- രജൗരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസ്ഥനും ജവാനും ജീവന്‍ നഷ്ടമായത്. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ജമ്മു-രജൗരി ദേശീപാത സൈന്യം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

നാല് ദിവസത്തിനിടെ അഞ്ച് സൈനികരാണ് ഈ മേഖലയില്‍ വീരമൃത്യുവടഞ്ഞത്. ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടി നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമൊടുവിലായി ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിന് നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒക്ടോബര്‍ 10 ന് നടന്ന ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മലയാളിയായ ധീര സൈനികന്‍ വൈശാഖും ഈ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്.