പത്തു മിനിറ്റില്‍ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം, വിശദാംശങ്ങള്‍ അറിയാം

രോ ഇന്ത്യന്‍ പൗരനും തനതായ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്ബര്‍ ആവശ്യമാണ്.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുത്തിയാലും യു ഐ ഡി എ ഐ പോര്‍ട്ടലില്‍ നിന്ന് ഐഡന്റിറ്റി പരിശോധിച്ച് നിങ്ങള്‍ക്ക് ഒരു ഇ-ആധാര്‍ തല്‍ക്ഷണം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ആധാര്‍ കാര്‍ഡിന്റെ ഇലക്ട്രോണിക് പകര്‍പ്പാണ് ഇത്. ഇ-ആധാര്‍ ഒരു പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിക്കാം. യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടലായ uidai.gov.in അല്ലെങ്കില്‍ eaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഇ-ആധാറിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഇ-ആധാര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം;

  • ആദ്യം യു ഐ ഡി എ ഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
  • ഹോംപേജിലെ ‘എന്റെ ആധാര്‍’ എന്ന വിഭാഗത്തിലെ ‘ഡൗണ്‍ലോഡ് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ആധാര്‍ നമ്പര്‍, എന്റോള്‍മെന്റ് ഐ ഡി എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കുക. കൂടാതെ വെര്‍ച്വല്‍ ഐ ഡി തിരഞ്ഞെടുക്കുക.
  • ഇനി നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക.

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ഒരു ഒറ്റിപി അയയ്ക്കുന്നതിന് മുമ്പ് ക്യാപ്ച കോഡ് സ്ഥിരീകരിക്കുക.

  • ഫോണില്‍ മെസേജായി ലഭിച്ച ഒറ്റിപി നല്‍കുക.
  • തുടര്‍ന്ന് പാസ്വേഡ് സംരക്ഷണമുള്ള ഇ-ആധാര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

യുഐഡിഎഐ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (ക്യാപിറ്റല്‍ ലെറ്റര്‍) നിങ്ങളുടെ ജനന വര്‍ഷവും ചേര്‍ന്നതായിരിക്കും ഇ-ആധാറിന്റെ പാസ്വേര്‍ഡ്.