കടലിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ബ്ലൂടൂത്ത് മൗസ് നിര്‍മ്മിച്ച് വിപ്ലവം സൃഷ്ടിച്ച് മൈക്രോസോഫ്റ്റ്

ടലില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് ബ്ലൂടൂത്ത് മൗസ് നിര്‍മ്മിച്ച് വിപ്ലവം സൃഷ്ടിച്ച് മൈക്രോസോഫ്റ്റ്. മൗസിന്റെ കവചമാണ് 20 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത്.

അള്‍ട്രാവയലറ്റ് പ്രകാശം, ചൂട്, ഈര്‍പ്പം, ഉപ്പ് എന്നിവമൂലം പ്ലാസ്റ്റിക് നശിക്കാനും അതിന്റെ ഗുണമേന്മ നഷ്ടപ്പെടാനും സാധ്യതയുള്ളതിനാല്‍ 100 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് മൗസ് നിര്‍മ്മിച്ചാല്‍ അത് അതിന്റെ ഉറപ്പിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം 10 ശതമാനം മാത്രം ഉപയോഗിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് 20 ശതമാനം ഉപയോഗിച്ചാല്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഈ മൗസിന്റെ വിതരണം ഒക്ടോബര്‍ അഞ്ച് മുതല്‍ ആരംഭിച്ചിട്ടുണ്ട്. 25 ഡോളറാണ് (1878 രൂപയോളം ) ഇതിന് വില. മൗസിന് മൂന്ന് കസ്റ്റമൈസബിള്‍ ബട്ടനുകളുണ്ട്. ബ്ലൂടൂത്ത് 4.0 പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മൗസിന് 33 അടി വരെ റേഞ്ച് കിട്ടും. മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ്പെയര്‍ ഉപയോഗിച്ച് മൗസ് എളുപ്പത്തില്‍ പിസിയുമായി ബന്ധിപ്പിക്കാം.