ജി-മെയിലും പണിമുടക്കി, രാജ്യത്ത് സേവനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പേസ്ബുക്കിനു പിന്നാലെ രാജ്യത്ത് ജിമെയില്‍ സേവനങ്ങളും തകരാറിലായതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് മെയിലുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍, സംഭവത്തെ കുറിച്ച് ഉടമസ്ഥരായ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 68 ശതമാനം ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റ് തകരാറും, 18 ശതമാനം ആളുകള്‍ക്ക് സര്‍വ്വര്‍ സംബന്ധമായ തടസങ്ങളും, 14 ശതമാനം ഉപഭോക്താക്കള്‍ക്ക് മറ്റ് തരത്തിലുള്ള പ്രശ്നങ്ങളുമാണ് ഉണ്ടായത്.

കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിന്റെ കീഴിലുള്ള വിവിധ മാദ്ധ്യമങ്ങളുടെ സേവനങ്ങള്‍ മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. അതിനു ശേഷം ജിമെയിലിന്റെ സേവനത്തിലും തടസം നേരിട്ടതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കടുത്ത ആശങ്കയാണ് പ്രകടപ്പിച്ചത്.