തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം ഉന്നതവിദ്യാഭ്യാസ മേഖലയെ പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. സ്വാശ്രയ കോളേജ് ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയായിരുന്നു മന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ഉന്നതപഠന സാധ്യത സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാതാക്കുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനു പകരം യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ കമീഷന് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം വിദ്യാഭ്യാസമേഖലയില്‍ പൊതുമുതല്‍ മുടക്കില്ലാതാക്കുന്നതാണ്. നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നായി വികസിക്കണം എന്ന് നയരേഖ പറയുന്നു. ഇതില്‍ രണ്ടു വിഭാഗം 5000 മുതല്‍ 25,000 വരെ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതും വന്‍കിട അടിസ്ഥാനസൗകര്യമുള്ളതുമായ സ്ഥാപനങ്ങളാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സമാഹരണത്തെക്കുറിച്ച് ഒരു പദ്ധതിയും നിര്‍ദേശിക്കുന്നില്ല. ഗ്രാമങ്ങളിലെയും പിന്നോക്ക മേഖലകളിലെയും ഒട്ടേറെ സ്ഥാപനം അടച്ചുപൂട്ടപ്പെടുന്നതിനും നയരേഖ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

