ആര്യന്റെ അറസ്റ്റില്‍ കിങ് ഖാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍; ഊണില്ല, ഉറക്കമില്ല ആരോടും സംസാരിക്കുന്നുമില്ലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്.

സംഭവത്തിന് ശേഷം കടുത്ത ദേഷ്യത്തിലാണ് ഷാരൂഖ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഷാരൂഖിന് ഉറക്കമില്ലാതെയായെന്നും, ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നില്ലെന്നും, ആരോടും മിണ്ടുന്നില്ലെന്നും കടുത്ത ദുഖത്തിലായ ഷാരൂഖ് ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി മിന്നല്‍ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. മകന്‍ അറസ്റ്റിലായതിന് പിന്നാലെ പുതിയ സിനിമയുടെ ചിത്രീകരണം നീട്ടിവെയ്ക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.