കൊച്ചി: എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതില്‍ പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത് ശരിയായ തീരുമാനമെന്നും നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ കൈമാറണമെന്നും ഒമര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം നഷ്ടത്തില്‍ ഉളള പൊതുമേഖല സ്ഥാപനങ്ങള്‍ കൈമാറുന്നത് തന്നെയാ നല്ലത് ബിസിനസ്സും ഭരണവും രണ്ടും രണ്ടാണ്. കോടികള്‍ മാസം തോറും നഷ്ടം വരുന്ന എയര്‍ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചിലവാക്കിയത് നമ്മള്‍ എല്ലാവരും അടച്ച നികുതി പണമാണ് ഇനി ആ പണം നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കാം.

