കേരളത്തില്‍ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ചും ഹോക്കി കളിക്കാന്‍ തുടങ്ങിയെന്ന് ശ്രീജേഷ്

ന്യൂഡല്‍ഹി: കേരളത്തിലെ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ചും ഹോക്കി കളിക്കാന്‍ തുടങ്ങിയെന്ന് ഒളിംപിക്‌സ് ഹോക്കിതാരം പി ആര്‍ ശ്രീജേഷ്. വെള്ളിയാഴ്ച നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവിന്റെ 19-ാം പതിപ്പില്‍ ആണ് മലയാളിയായ ശ്രീജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

”എന്റെ സംസ്ഥാനമായ കേരളത്തിലെ ആളുകള്‍ ഹോക്കി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു, അത് കാണാന്‍ വളരെ സന്തോഷകരമാണ്. കാരണം, കേരളം ഇതുവരെ അറിയപ്പെട്ടിരുന്നത് അത്ലറ്റിക്സിനും ഫുട്‌ബോളിനും മാത്രമായിരുന്നു. ഹോക്കി ഒരിക്കലും കേരളത്തില്‍ ഒരു ജനപ്രിയ കായിക വിനോദമായിരുന്നില്ല, ‘ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പി ആര്‍ ശ്രീജേഷ് പറഞ്ഞു.

”എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ പിവിസി പൈപ്പുകള്‍ ഉപയോഗിച്ച് ഹോക്കി കളിക്കുന്നു. ഇതാണ് ഞാന്‍ കാണാന്‍ ആഗ്രഹിച്ച മാറ്റം. അടുത്ത തലമുറയ്ക്ക് പ്രചോദനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.