കേന്ദ്ര വൈദ്യുതി നിയമം പാസാക്കിയാല്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ നിരത്തി ബി അശോക്

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമം പാസാക്കിയാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വിതരണ രംഗത്തും സര്‍ക്കാരിന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി അശോക് ഐ എ എസ്.

‘ബില്ലിലെ ഒന്നുരണ്ട് ഭേഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് കുറച്ച് വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് ഒരു ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സിയുടെ പരിധിയില്‍ തന്നെ മറ്റ് ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സിള്‍ക്ക് രജിസ്‌ട്രേഷന്‍ മാത്രം മതി എന്ന ക്ളോസ് വരുബോള്‍ ഒരു സപ്ളൈ ഏരിയയില്‍ പുതിയൊരു ലൈസന്‍സിക്ക് റെഗുലേറ്ററിന്റെ അനുമതി മാത്രം മതിയാകും പ്രവര്‍ത്തിക്കാന്‍. അങ്ങനെ വരുമ്പോള്‍ ഉപഭോക്താവിന് ഒന്നിലധികം ലൈസന്‍സികളില്‍ നിന്നും സേവനം സ്വീകരിക്കാനാകും. ഇത് ഒരു പ്രൈസ് വാറിന് വഴിതെളിക്കും. സര്‍ക്കാരിന് സ്വകാര്യ കമ്പനികളുമായി നിരക്കിന്റെ കാര്യത്തില്‍ മത്സരിക്കേണ്ടി വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വിതരണ രംഗത്തും സര്‍ക്കാരിന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ബി അശോക് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

അതേസമയം, വൈദ്യുതി നിയമം 2021 പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ബില്‍ പാസാകുന്നതോടെ സ്വകാര്യ കമ്പനികളെ വൈദ്യുതി വിതരണ മേഖലയിലേക്ക് കടക്കാന്‍ സഹായിക്കുമെന്നാണ് കേരളത്തിന്റെ വാദം.