മോന്‍സന്‍ വിവാദത്തിനു പിന്നാലെ ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ചേര്‍ത്തുള്ള വിവാദത്തിനിടെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സയ്ക്കു വേണ്ടിയാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്റ നാട്ടിലേക്കുപോകും.

നേരത്തെ, പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ ബെഹ്റ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

മാത്രമല്ല, ലോക്നാഥ് ബെഹ്റയാണു മോന്‍സന്‍ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നു ഇറ്റലിയില്‍ താമസിക്കുന്ന അനിത പുല്ലയില്‍ വെളിപ്പെടുത്തിയിരുന്നു.

താന്‍ ക്ഷണിച്ചതു കൊണ്ടാണു മോന്‍സന്റെ മ്യൂസിയം കാണാന്‍ 2 വര്‍ഷം മുന്‍പു ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്നും അവര്‍ വ്യക്തമാക്കി.