തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് മുഖ്യമന്ത്രിയെ മാത്രം ആശ്രയിച്ചല്ല, പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കൂടി അടിസ്ഥാനമാക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍, ജനപക്ഷത്തു നിന്നു വേണം സേന പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം ഓണ്‍ലൈനായിട്ടാണ് ചടങ്ങില്‍ പങ്കെടുത്തത്.
പോലീസ് ജനങ്ങളുമായി വളരെ അടുത്ത് ഇടപഴകുന്നവരാണ്, നിങ്ങളുടെ ചുമതലകള്‍ നിങ്ങള്‍ എങ്ങനെ നിര്‍വഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൂടിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുക. അതിനാല്‍, ജനപക്ഷത്തു നിന്നുവേണം പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് സമാധാനത്തിന്റെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷമുണ്ടെങ്കില്‍ മാത്രമേ ‘നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കാനാകൂ, അത് ഉറപ്പു വരുത്തുന്നതില്‍ പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. മാത്രമല്ല, പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ താക്കീത്.