ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉൾപ്പെടെയാണ് അനുമതി നൽകിയിരിക്കുന്നത്. ബാറുകൾക്കും ഇളവ് അനുവദിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

ഹോട്ടലുകളിൽ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി. അതോടൊപ്പം ബാർ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാർ ഹോട്ടലുകളിലും മൊത്തം ഇരിപ്പിടങ്ങളിൽ പകുതി മാത്രമേ ഉപയോഗിക്കാവു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്നും സർക്കാർ അറിയിച്ചു.