സിഡ്‌നി: ഇന്ത്യ – ഓസ്ട്രേലിയ വനിതകളുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. അവസാന പന്തുവരെ നീണ്ട നിന്ന ത്രില്ലര്‍ മത്സരത്തില്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് ജയം നേടി.
ഇന്ത്യ ഉയര്‍ത്തിയ 273 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ബെത്ത് മൂണി (125) നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസ്ട്രേലിയന്‍ ജയത്തിന്റെ ആണിക്കല്ല്. തഹ്ലിയ മഗ്രാത്തിന്റെ(74) മികച്ച പിന്തുണയും ഉണ്ടായിരുന്നു. മോശം തുടക്കത്തിന് ശേഷം ആണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റണ്‍സാണ് നേടിയത്. 86 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. റിച്ച ഘോഷ് 44 റണ്‍സ് എടുത്തു.

