പാസ്സ്വേര്‍ഡ് വരെ ചോര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ ! ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണം ഈ 9 ‘ആപ്പുകള്‍’

മ്മള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രമുണ്ടെന്നത് സംശയകരമായ കാര്യമാണ്. ഇപ്പോഴിതാ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ 9 ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തിരിക്കുന്നത്.

ഫേസ് ബുക്ക് പാസ്സ്വേര്‍ഡ് വരെ ചോര്‍ത്തുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകള്‍ ഈ കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ 9 ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഫോണുകളില്‍ നിന്നും നീക്കം ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്.

1 App Lock Keep

2 Rubbish Cleaner

3 Horoscope Pi

4 Horoscope Daily

5 PiP Photo

6 App Lock Manager

7 Lockit Master

8 Inwell Fitness

9 Processing Photo