ചെന്നൈ: മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദളപതി വിജയ്. സിവില്‍ ഹര്‍ജിയുമായി ചെന്നൈയിലെ കോടതിയെ വിജയ് സമീപിച്ചു.
തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് വിജയുടെ ആവശ്യം. അച്ഛന് എസ്എ ചന്ദ്രശേഖര്‍,അമ്മ ശോഭ ചന്ദ്രശേഖര്‍, ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങി 11 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തന്റെ പേര് ഉപയോഗിച്ച് ഏതെങ്കിലും കൂടിക്കാഴ്ചയോ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തുന്നതില്‍ നിന്ന് അവരെ തടയണമെന്നും അവര്‍ക്കെതിരെ താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിക്കണമെന്നുമാണ് വിജയ് കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27ലേക്ക് മാറ്റിവച്ചു.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തന്റെ പേര് ഒരു രീതിയിലും ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് താരം പിതാവ് എസ്.എ ചന്ദ്രശേഖറിന് നോട്ടിസ് അയച്ചു. കൂടാതെ, തന്റെ ആരാധക സംഘടനയിലെ അംഗങ്ങളെയും വിജയ് സിവില്‍ സ്യൂട്ടില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

