കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, ഒരു മതത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മാത്രമല്ല, എംപിയെന്ന നിലയ്ക്കാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതെന്നും പിന്നില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തിയെന്നും സുരേഷ് ഗോപി അറിയിച്ചു.
എസ്‌ഐക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ലെന്നും, സല്യൂട്ട് സമ്പ്രദായമേ വേണ്ടെന്നും, ഉണ്ടെങ്കില്‍ ജനപ്രതിനിധി അത് അര്‍ഹിക്കുന്നു. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.

