കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ജീവിത കഥ പറയുന്ന പുതിയ ഡോക്യുമെന്ററിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്തു. നാം അറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്യുമെന്ററിയിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ഡോകുമെന്ററി ആണ് ചാണ്ടി ഉമ്മനു നല്‍കി റിലീസ് ചെയ്തത്.
ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ,് തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി സെപ്തംബര്‍ 17-നു റിലീസ് ചെയ്യും. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണു ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാല്‍ ആര്‍ എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

