ഐപിഎല്‍ മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും, ആവേശത്തില്‍ ദുബായ് !

ദുബായ്: ഐപിഎല്‍ മാമാങ്കം കൊടിയേറാനൊരുങ്ങുന്നു. ഞായറാഴ്ച മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ പരിമിതമായ തോതില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.

എത്രപേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും സ്റ്റേഡിയത്തിലെ ഇരപ്പിടങ്ങളുടെ കണക്കനുസരിച്ച് 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭ്യമാണ്.