അബുദാബി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്നും ക്രിക്കറ്റ് താരങ്ങള്‍ യുഎഇയിലെത്തി. ഐ.പി.എല്‍ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാവാനാണ് അഫ്ഗാന്‍ താരങ്ങള്‍ യുഎഇയിലെത്തിയത്.
അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയുമാണ് യു.എ.ഇയില്‍ എത്തിയത്. യു.എ.ഇയില്‍ എത്തിയ താരങ്ങള്‍ ക്വാറന്റീനില്‍ ആണെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് വൃത്തങ്ങള്‍ അറിയിച്ചു.
കൂടാതെ അഫ്ഗാനിസ്ഥാനില്‍ നിലവിലെ സാഹചര്യത്തില്‍ ഇരു താരങ്ങളുടെയും കുടുംബങ്ങളെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് മാനേജ്മന്റ് പരിപാലിക്കുമെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 19ന് ദുബായില്‍ വെച്ച് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.

