ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന് വ്യക്തമാക്കണം; വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി അബ്ദുനാസർ മഅ്ദനി

ബാംഗ്ലൂർ: കോടതി ശിക്ഷിച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി അബ്ദുനാസർ മഅ്ദനി. ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കണമെന്ന് മഅ്ദനി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം.

കേന്ദ്രമന്ത്രിക്കും അൽപ്പം പരിസരബോധവും നിയമവിവരവും ആകാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് കോടതിയാണ് ശിക്ഷിച്ചതെന്നും എപ്പോഴായിരുന്നു അതെന്നും മഅ്ദനി ചോദിച്ചു. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപമെങ്കിലും നീതി കാട്ടലാകാമല്ലോയെന്നും മഅ്ദനി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേന്ദ്രമന്ത്രി ക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്….
ഏത് കോടതിയാണ് ശിക്ഷിച്ചത്?
എപ്പോഴായിരുന്നു അത് ?
വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്
മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്പമെങ്കിലും നീതി കാട്ടലാകാമല്ലോ?…..