മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജഴ്‌സിയില്‍ റോണോ വീണ്ടുമിറങ്ങി; ഇരട്ട ഗോളുകള്‍ നേടി തകര്‍പ്പന്‍ ജയം !

തിരിച്ചുവരവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജഴ്‌സിയില്‍ വന്‍ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുണൈറ്റഡ് 4-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പഴയ തട്ടകത്തില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ ആദ്യ പകുതിയില്‍ തന്നെ അരങ്ങേറി. അധികം വൈകാതെ ഓള്‍ഡ് ട്രാഫോര്‍ഡിനെ ആവേശത്തിലാക്കി റോണോയുടെ ഗോളുമെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മക്വിലോയുടെ ഗോളില്‍ ന്യൂകാസില്‍ ഒപ്പമെത്തിയെങ്കിലും 62-ാം മിനുട്ടില്‍ അടുത്ത ഗോളിലൂടെ റോണോ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു.

എണ്‍പതാം മിനുട്ടില്‍ ലോങ്ങ് റേഞ്ചറിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും, ഇഞ്ചുറി ടൈമില്‍ ലിങ്കാര്‍ഡും സ്‌കോര്‍ ചെയ്തപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ 4-1ന്റെ തകര്‍പ്പന്‍ വിജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം.