തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ നവീകരിച്ച മൊബൈല്‍ ആപ്പ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ടൂറിസം വകുപ്പ് മന്ത്രി മൂഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു നവീകരിച്ച് ആപ്പിന്റെ ഉദ്ഘാടനം നടന്നത്. സഞ്ചാരികള്‍ക്ക് പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും, അവര്‍ കണ്ടെത്തുന്ന പുതിയ ഇടങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ ആരും അറിയപ്പെടാത്ത ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്, അവ ഈ അപ്പിലൂടെ കണ്ടെത്താന്‍ സാധിക്കട്ടെ എന്ന് മോഹന്‍ലാല്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.
ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അന്വേഷണങ്ങ നടത്താം, ശബ്ദ ഉത്തരങ്ങളായി വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തില്‍ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി
ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വടക്കേനടയിലൂടെ മോഹന്‍ലാലിന്റെ കാര്‍ കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ദേവസ്വം. ജീവനക്കാരെ സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കി.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്. വടക്കേനടയില്‍ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടന്റെ കാര്‍ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. വി.ഐ.പി വാഹനങ്ങള്‍ സാധാരണ തെക്കേനട വഴിയാണ് കടത്തിവിടാറ്.

