ന്യൂഡല്‍ഹി: ഓസ്ട്രേലിയയുമായി പ്രതിരോധ വിദേശകാര്യ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യ. മന്ത്രിതല ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാറീസ് പെയ്ന്‍, പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ എന്നിവരാണ് ചര്‍ച്ച നടത്തുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയുമായി ഇന്ത്യ ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്നത്.
മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്ട്രേലിയന്‍ മന്ത്രിമാര്‍ ഇന്ന് നേരില്‍കണ്ട് ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക സുരക്ഷ, സൈബര്‍ സുരക്ഷ, കാലാവസ്ഥ, സാങ്കേതികവിദ്യ, വിതരണ ശൃംഖല പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ചര്‍ച്ച ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണത്തിനാണ് ഇരു രാജ്യങ്ങളുടെയും ചര്‍ച്ച.

