കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പൂര്‍ണ പിന്തുണയുമായി സഭ. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പരാമര്‍ശം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് മുഖപത്രമായ ദീപിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. അദ്ദേഹം പങ്കുവച്ചത് സഭയുടെ ആശങ്കയാണെന്നും, തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോള്‍ സംയമനത്തോടെ പെരുമാറിയത് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്. ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്കേണ്ട കാര്യമില്ല. പക്ഷേ, യഥാര്‍ഥപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അതേസമയം, കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയും രംഗത്തെത്തി. പാലാ ബിഷപ് നടത്തിയ പ്രസംഗം സഭയിലുള്ള വിശ്വാസികളും കുടുംബങ്ങളും ചെറുപ്പക്കാരും ജാഗ്രത പാലിക്കുവാനാണ്. കേരളത്തില്‍ മതസ്പര്‍ധ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനായി മുന്‍കൂട്ടി അറിയിക്കുന്നതിന്റെ ഭാഗമാണ്. അതിനെ മതസ്പര്‍ധയായി ചിത്രീകരിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള നിക്ഷിപ്തതാത്പര്യക്കാരാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രതികരിച്ചു.
ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ മാധ്യമങ്ങളില്‍ തന്നെ നിരവധി തവണ വന്നിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന് സ്ഥാപിക്കാന്‍വേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരുവിഭാഗം ആളുകളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിലെ സാധാരണക്കാരുടെ കുടുംബ ബന്ധങ്ങളെയും ജീവിതത്തേയും ബാധിക്കുന്നുണ്ട്.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഡിജിപിമാരടക്കമുള്ളവരും ഇത്തരം ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാം കണ്ടില്ലെന്ന് നടിച്ച് ലൗജിഹാദും മറ്റും ഇല്ലെന്ന് സ്ഥാപിക്കാനായി ശ്രമം നടത്തുന്നത് അംഗീകരിച്ചു തരാന്‍ ആവില്ല. ബിഷപ്പിന്റെ പ്രസ്താവന കേരളീയ സമൂഹത്തിന് തന്നെ മുന്നറിയിപ്പാണ് നല്‍കുന്നതെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

