പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതി; പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം ലഭിക്കുകയെന്ന് പട്ടിക ജാതി വികസന വകുപ്പ് അറിയിച്ചു.

2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്സുകളിലും (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് http://egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം. ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണമെന്നാണ് നിബന്ധന. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭ്യമാകും.