ഫോഡ് ഇന്ത്യ വിടുന്നു, നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ മാത്രം വില്‍പന

ന്യൂഡല്‍ഹി: യുഎസ് വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തുന്നു. ഈ വര്‍ഷം അവസാനം ഗുജറാത്തിലെ സാനന്ദിലുള്ള നിര്‍മാണ യൂണിറ്റും, ചെന്നൈയിലെ യൂണിറ്റ് അടുത്തവര്‍ഷം പകുതിയോടെയും അടയ്ക്കും.

നിലവിലുള്ള സ്റ്റോക്ക് തീരുന്നതനുസരിച്ച് ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നീ മോഡലുകളുടെ വില്‍പന അവസാനിപ്പിക്കും. എന്നാല്‍, മസ്റ്റാങ് പോലെയുള്ള ഇറക്കുമതി വാഹനങ്ങളുടെ വില്‍പനയും തുടരും.

നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും സര്‍വീസും വാറന്റി കവറേജും തുടരുമെന്നും, ജോലി നഷ്ടമാകുന്ന 4000 ജീവനക്കാരുടെ കാര്യത്തില്‍ യൂണിയനുകളുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും ഫോഡ് ഇന്ത്യ അറിയിച്ചു.