തിരുവനന്തപുരം: എഐസിസിയില്‍ സ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
മാത്രമല്ല, കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും, അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല, സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ കൈയാങ്കളി കേസില്‍ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, എ ഐ സി സി പുനസംഘടനയില്‍ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി ചെന്നിത്തല പരസ്യമായി തുറന്നുപറഞ്ഞതോടെ ഹൈക്കമാന്റിന് അതൃപ്തിയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

