ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യ !

ലണ്ടന്‍: ഓവലിലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതായി.

പുതിയ പോയിന്റ് ടേബിളില്‍ രണ്ട് ജയവും ഒന്നുവീതം പരാജയവും ജയവുമുള്ള ഇന്ത്യ 26 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത്. 54.17 ആണ് വിജയ ശതമാനം.

പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസുമാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകള്‍ക്കും 12 പോയിന്റുകള്‍ വീതമുണ്ട്. 50 ആണ് വിജയ ശതമാനം.

ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിന്നിലായതിനാല്‍ മൂന്നാം സ്ഥാനത്താണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം.