ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് വാക്സിനേഷന്‍ രംഗത്തും, ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്‌പ്പോഴും ടീം ഇന്ത്യക്ക് ജയം. എന്ന് പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.
ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത് പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് അവസാനദിനമായ ഇന്നലെ 210 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 191/10, 466/10, ഇംഗ്ലണ്ട് 290/10, 210/10.

