കൊച്ചി: വാക്‌സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. രണ്ട് ഡോസ് കൊവിഷീൽഡ് വാക്‌സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. കിറ്റെക്‌സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വാക്‌സിൻ ഇടവേളയിൽ ഇളവ് തേടിയാണ് കിറ്റെക്‌സ് ഹർജി സമർപ്പിച്ചത്.
താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ലെന്നും കോടതി വിശദമാക്കി.
ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്.

