തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സിയിലേക്കു കൊണ്ടുവന്ന കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ ഇറക്കുന്നതിന് കയറ്റിറക്ക് തൊഴിലാളികള്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍. ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി കൊണ്ടുവരുന്ന സാമഗ്രികള്‍പോലും നോക്കുകൂലിയില്‍ നിന്ന് മുക്തമല്ലെന്നാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. യന്ത്രസഹായത്തോടെ ഇറക്കുന്ന യന്ത്രഭാഗങ്ങള്‍ക്കാണ് വി.എസ്.എസ്.സിയില്‍ ചിലര്‍ നോക്കൂകൂലി ആവശ്യപ്പെട്ടത്.
യന്ത്രസഹായത്തോടെ ഇറക്കുന്ന ഉപകരണങ്ങള്‍ക്ക് രണ്ടുപേരുടെ സേവനം മാത്രം മതിയെന്നും, പിന്നെ എന്തിന് അവര്‍ക്ക് പണം നല്‍കണമെന്നും കമ്പനിയുടെ പ്രോജക്ട് കണ്‍സള്‍ട്ടന്റ് രാജേശ്വരി ചോദിച്ചു .
മാത്രമല്ല, അംഗീകൃത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരല്ല പ്രതിഷേധിച്ചതെന്നും, ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ലേബര്‍ കമ്മിഷണര്‍ ചിത്ര അറിയിച്ചു.
നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതിന് ഡി.ജി.പിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കെയാണ് സംസ്ഥാനത്ത് ഇത്തരം സംഭവം അരങ്ങേറിയിരിക്കുന്നത്.
അമിതകൂലി ചോദിക്കുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണത സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് 2018 മേയ് 1ന് നോക്കുകൂലി നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

