വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഇനി ചോദിച്ച് വാങ്ങേണ്ട. പലരും ഇടുന്ന സ്റ്റാറ്റസ് നമുക്ക് ഇഷ്ടമായാല്‍ നമ്മള്‍ അവരോട് ചോദിച്ചു വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയുവാന്‍ സാധിക്കും.
വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആദ്യം ഫയല്‍ മാനേജര്‍ എന്ന ഓപ്ഷനില്‍ പോകുക. ചില ഫോണുകളില്‍ മൈ ഫയല്‍സ് എന്നായിരിക്കും നല്‍കിയിരിക്കുന്നത്. അതില്‍ നിന്നും വാട്ട്‌സ് ആപ്പ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വാട്ട്‌സ് ആപ്പില്‍ നിന്നും മീഡിയ എന്ന മറ്റൊരു ഓപ്ഷന്‍ കൂടി കാണുവാന്‍ സാധിക്കുന്നതാണ്.
മീഡിയ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക അടുത്തതായി മീഡിയ ക്ലിക്ക് ചെയ്ത് എന്റര്‍ ആയാല്‍ മുകളിലുള്ള മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക. അതില്‍ താഴെ കാണുന്ന ഷോ ഹിഡ്ഡന്‍ ഫയല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അത് ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ ബാക്ക് വരുക. അവിടെ നിങ്ങള്‍ക്ക് .statuses എന്ന ഒരു ഫോള്‍ഡര്‍ കാണുവാന്‍ സാധിക്കുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്റ്റാറ്റസ് എല്ലാം ലഭിക്കുന്നതാണ് .
അവിടെ നിന്നും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ മൂവ് ചെയ്ത മാറ്റുകയോ ചെയ്യാം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഇല്ലാതെ തന്നെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

