സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, 41 പുരസ്‌ക്കാര ജേതാക്കള്‍ !

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്ററി വിഭാഗത്തില്‍13 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. അവാര്‍ഡ് നേടിയ പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്‌കൂളിന്റെ പേര്, ജില്ല എന്നിവ താഴെ.

പ്രൈമറി വിഭാഗം;

ജെ സെല്‍വരാജ്, ഡി ആര്‍ ഗീതാകുമാരി, വി അനില്‍, എ താഹിറ ബീവി, ബിനുജോയ്, ടി ബി മോളി, കെ എം നൗഫല്‍, പി രമേശന്‍, സി മോഹനന്‍, ബിജു മാത്യു, എം കെ ലളിത, എ ഇ സതീഷ് ബാബു, കെ സി ഗിരീഷ് ബാബു, പി കൃഷ്ണദാസ്.

സെക്കന്‍ഡറി വിഭാഗം;

കെ വി ഷാജി, എം എ അബ്ദുള്‍ ഷുക്കൂര്‍, ടി രാജീവന്‍ നായര്‍, ഐസക് ഡാനിയേല്‍, മൈക്കില്‍ സിറിയക്, എ സൈനബ ബീവി, പി വി എല്‍ദോ, വി ടി ഗീതാ തങ്കം, കെ പി രാജീവന്‍, യു കെ ഷജില്‍, എം സുനില്‍കുമാര്‍, ടി എ സുരേഷ്, ഡി നാരായണ.

ഹയര്‍ സെക്കന്‍ഡറി വിഭാഗം;

കെ സന്തോഷ് കുമാര്‍, ഡോ. കെ ലൈലാസ്, സജി വര്‍ഗീസ്, കെ എ ജോയ്, ബാബു പി മാത്യു, എം വി പ്രതീഷ്, എന്‍ സന്തോഷ്, എസ്, എസ് ഗീതാ നായര്‍, കെ എസ് ശ്യാല്‍.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം;

സാബു ജോയ്, വി പ്രിയ, രതീഷ് ജെ ബാബു, എം വി വിജന, എന്‍ സ്മിത