ബ്രെഡ് വില്‍പനയിലെ പറ്റിപ്പുകള്‍; ഗുണനിലവാരം ഉറപ്പുവരുത്താന്‍ ചട്ടം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം !

bread

ന്യൂഡല്‍ഹി: ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ചട്ടം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. 14 തരം ബ്രെഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനായിട്ടാണ് കേന്ദ്രം ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നുന്നത്. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് ചട്ടം മന്ത്രാലയത്തിനു കൈമാറി.

ഗാര്‍ലിക് ബ്രെഡില്‍ 2 ശതമാനമെങ്കിലും വെളുത്തുള്ളിയോ, അനുബന്ധ പ്രകൃതിദത്ത ചേരുവയോ വേണമെന്നാണ് നിര്‍ദേശം. ഓട്മീല്‍ ബ്രെഡില്‍ 15 ശതമാനമെങ്കിലും ഓട്‌സ് അടങ്ങിയിരിക്കണം. ഹോള്‍ വീറ്റ് ബ്രെഡില്‍ 75 % ഗോതമ്പ് തന്നെയായിരിക്കണം. മള്‍ട്ടി ഗ്രെയിന്‍ ബ്രെഡില്‍ ഗോതമ്പിനു പുറമേ 20 ശതമാനത്തോളം മറ്റു ധാന്യപ്പൊടികളും വേണം. മില്‍ക്ക് ബ്രെഡില്‍ 6% പാലും ഹണി ബ്രെഡില്‍ 5% തേനും ചീസ് ബ്രെഡില്‍ 10% വെണ്ണയും ഉള്‍പ്പെടുത്തണം.

ചേരുവകള്‍ പേരിനു മാത്രം ഉള്‍പ്പെടുത്തി കനത്ത വില ഈടാക്കി ബ്രെഡ് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.