തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കാന്‍ ഒരുങ്ങി എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പുകള്‍ സജീവമായ കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍ മൂന്നാമതൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായാണ് പരാതിയുടെ ഉള്ളടക്കം.
ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് എത്തിയ വ്യക്തിയാണെങ്കിലും ഇപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിലെ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആരോപിക്കുന്നു.
അതേസമയം, ഡിസിസി അധ്യക്ഷ നിയമനത്തെത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് കെപിസിസി നേതൃത്വം മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രശ്നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കുകയാണ് പരിഹാരം. പ്രശ്നം പരിഹരിക്കാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

