ഓവല്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഓവലില്‍ ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. അന്തരിച്ച ക്രിക്കറ്റ് പരിശീലകന്‍ വസുദേവ് പരാഞ്ചപെയെ അനുസ്മരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞത്.
ഓഗസ്റ്റ് 30നായിരുന്നു മുംബൈയിലെ വസതിയില്‍ വെച്ച് 82 വയസുകാരനായ വസുദേവ് പരാഞ്ചപെ അന്തരിച്ചത്. മുന്‍താരവും പരിശീലകനും ദേശീയ സെലക്ടറുമായിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പടെയുള്ളവര്‍ പരാഞ്ചപെയെ അനുസ്മരിച്ചിരുന്നു.
മുംബൈക്കും ബറോഡയ്ക്കുമായി ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരാഞ്ചപെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഉള്‍പ്പടെ പരിശീലകനായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

