ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ വി ഡി സതീശന്‍, ഫോണില്‍ വിളിച്ചു !

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്‍മാരുടെ പുനസംഘടനയെ തുടര്‍ന്നുണ്ടായ വാക്‌പോരുകള്‍ക്ക് ശേഷം അനുനയത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വി.ഡി സതീശന്‍ ഫോണില്‍ വിളിച്ചു.

സെപ്റ്റംബര്‍ ആറിന് ചേരുന്ന യു.ഡി.എഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും തീരുമാനമെടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയോടും ആലോചിക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചിട്ടില്ലെന്നും അച്ചടക്ക നടപടി മുന്‍കാല പ്രാബല്യത്തില്യത്തിലായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലായിരുന്നെന്നും ചെന്നിത്തല നേതൃത്വത്തിനെതിരെ പരോക്ഷമായി സൂചിപ്പിച്ചു.